തൃശൂര്‍: തപസ്യ കലാസാഹിത്യ വേദിയുടെ അഞ്ചാമതു മാടമ്പ് കുഞ്ഞുക്കുട്ടന് സ്മാരക പുരസ്കാരത്തിന് (25,000 രൂപ) നടന് പ്രമോദ് വെളിയനാട് അര്‍ഹനായി.
നാടക, സിനിമാ അഭിനയരംഗത്തെ മികച്ച പ്രകടനവും മാടന്‍മോക്ഷം നാടകത്തിലെ അഭിനയവും കണക്കിലെടുത്താണു പുരസ്കാരം നല്‍കുന്നത്. 19നു വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന മാടമ്പ് അനുസ്മരണത്തില്‍ സി. സദാനന്ദന് മാസ്റ്റര്‍ പുരസ്കാരം സമ്മാനിക്കും.